Thursday, February 11, 2016

ബാലശാസ്ത്ര കോൺഗ്രസ്സ്

ബി.ആർ.സി തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ WINGS മായി ബന്ധപ്പെട്ട് യു.പി. ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രാഭിരുചി, കൗതുകം, ജിജ്ഞാസ നിരീക്ഷണ പാടവം എന്നിവ പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ-ക്ലസ്റ്റർ-ബി.ആർ.സി തല പ്രബന്ധാവതരണ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

സ്കൂൾ തല പ്രബന്ധാവതരണം നടത്തിയതിനുശേഷം  അതിൽനിന്നും മെച്ചപ്പെട്ട പ്രബന്ധമാണ് ക്ലസ്റ്റർ തല മത്സരത്തിൽ പങ്കെടുപ്പിച്ചത്.തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളെ അടിസ്ഥാനാമാക്കിയാണ് പ്രബന്ധാവതരണം നടത്തിയത്.കുട്ടികളുടെ മോഡലുകൾ, ചാർട്ടുകൾ,ഐ.സി.ടി. സാധ്യത, പരീക്ഷണങ്ങൾ, സർവ്വെ റിപ്പോർട്ട്, എന്നിവ ഉൾപ്പെടുത്തികൊണ്ടുള്ള പ്രബന്ധങ്ങൾ മികവുറ്റതായിരുന്നു.ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഓരോ ക്ലസ്റ്ററിലെയും ഒന്നാം സ്ഥാനം കിട്ടിയ  സ്കൂളുകളാണ് ബി.ആർ .സി തല മത്സരത്തിൽ പങ്കെടുത്തത്. 8 ക്ലസ്റ്ററുകളിൽ നിന്നും  8 പ്രബന്ധങ്ങളാണ് ബി.ആർ .സി തലത്തിൽ നടന്നത്.ജി.കെ.എം. യു.പി.എസ്  എരൂർ  ഒന്നാം സ്ഥാനവും സെന്റ് ഫ്രാൻസിസ് യു.പി.എസ് ആമ്പല്ലൂർ രണ്ടാം സ്ഥാനവും  കരസ്ഥമാക്കി.ജി.കെ.എം. യു.പി.എസ്  എരൂർ ജില്ലാതല മത്സരത്തിന് തിരഞ്ഞെടുത്തു.



No comments:

Post a Comment