Thursday, July 28, 2016

ചന്ദ്രോത്സവം

തൃപ്പൂണിത്തുറ ബി.ആര്‍.സി യുടെ കീഴില്‍ ശ്രീ എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ചരമദിന അനുസ്മരണവും ചന്ദ്രോത്സവവും സംയുക്തമായി നടത്തി.തൃപ്പൂണിത്തുറ സബ് ജില്ലയിലെ എല്ലാ യു.പി. സ്കൂളുകളിലെയും സയന്‍സ് ക്ലബ്ബിലെ 2 കുട്ടികളെയും ഒരു അധ്യപികയെയും ഉള്‍പ്പെടുത്തി ഒരു ഏകദിന സെമിനാര്‍ നടത്തി.ശാസ്ത്ര സാഹിത്യ പരിഷത്തിലെ പ്രവര്‍ത്തകനായ ശ്രീ പ്രൊഫസര്‍ രാഘവന്‍ സാര്‍ ക്ലാസ്സുകള്‍ നയിച്ചു.ചാന്ദ്രയാത്രയുടെ സി.ഡി പ്രദര്‍ശനവും നടത്തി.തുടര്‍പ്രവര്‍ത്തനമായി സ്കൂളുകളില്‍ സയന്‍സ് ക്ലബ്ബിലെ കുട്ടികള്‍ക്കായി ചാന്ദ്രയാത്രയുടെ പ്രദര്‍ശനവും ബി.ആര്‍.സി യിലെ ക്ലാസ്സില്‍ പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സും നടത്തുവാന്‍ നിര്‍ദേശം നല്‍കി.



Tuesday, July 12, 2016

ബഷീര്‍ അനുസ്മരണം

വൈക്കം മുഹമ്മദ് ബഷീറിന്‍റെ 22 - ആം ചരമദിനത്തോടനുബന്ധിച്ച് യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബഷീർ കൃതികളുടെ നാടകാവിഷ്‌കരണ മത്സരം സംഘടിപ്പിച്ചു.ബി.ആർ.സി യുടെ കീഴിലുള്ള 14 വിദ്യാലയങ്ങൾ മത്സരത്തിൽ പങ്കെടുത്തു.