Monday, February 22, 2016

മെട്രിക് മേള

 3,4 ക്ലാസ്സുകളിലെ മെട്രിക് അളവുമായി ബന്ധപ്പെട്ട ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ പ്രക്രിയാബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് മെട്രിക് മേള നടത്തിയത്.നീളം, ഭാരം, ഉള്ളളവ്, സമയം എന്നീ നാല് മേഖലകളാണ് മെട്രിക് മേളയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. നാണയം, കറൻസി എന്നിവ  ഉപയോഗിക്കാനും ക്രിയ ചെയ്യാനുമുള്ള അവസരങ്ങൾ ഇതു മൂലം  ലഭിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ്സിലെ  യൂണിറ്റുകളായ രൂപങ്ങൾ ചേരുമ്പോൾ, നേരവും കാലവും, അളന്ന് നോക്കാം, ഭാരം അറിയാം എന്നിവയും നാലാം ക്ലാസ്സിലെ ആനയും ഉറുമ്പും, പലതുള്ളി പെരുവെള്ളം, നാം നാടിനും നാട് നമുക്കും,  മുത്തശ്ശി പറഞ്ഞതും ഞാൻ അറിഞ്ഞതും എന്നീ യൂണിറ്റുകളെ ആധാരമാക്കിയാണ് മേള സംഘടിപ്പിച്ചത്. 

ഒരേ സമയം ആശയ രൂപികരണത്തിന് തടസ്സം നേരിട്ട പഠിതാക്കൾക്കുള്ള പരിഹാര പ്രവർത്തന മായും കുട്ടികളെ  വിലയിരുത്തി ഗ്രേഡ് ചെയ്യുന്നതിനുള്ള യൂണിറ്റ് തല അസസ്മെന്റായും പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. നീളം, ഭാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ മൂന്നാം ക്ലാസ്സിലും, സമയം, ഉള്ളളവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നാലാം ക്ലാസ്സിന്റെ നേതൃത്വത്തിലും നിർമ്മിച്ചു. സ്കൂൾ തല  മെട്രിക് മേളകൾ എല്ലാ വിദ്യാലയങ്ങളിലും  ഫെബ്രുവരി ആദ്യ ആഴ്ചകളിൽ നടത്തി.


No comments:

Post a Comment