Pages

GIS Mapping

Wednesday, February 17, 2016

വായനാവസന്തം

നവംബർ 13 ന് തുടങ്ങി ഫെബ്രുവരി  22 മാതൃഭാഷാ ദിനത്തിൽ അവസാനിക്കുന്ന രീതിയിൽ എറണാകുളം  ജില്ലയിലെ വായനാവസന്ത പ്രവർത്തനങ്ങൾ ആരംഭിച്ചു.ഇതിൻറെ അടിസ്ഥാനത്തിൽ നടക്കുന്ന സ്കൂൾ തല പ്രവർത്തനങ്ങളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാഗസിൻറെ തൃപ്പൂണിത്തുറ സബ് ജില്ലയിലെ ക്ലസ്റ്റർ തല മത്സരവും വയനാനുഭവങ്ങളും ചിത്രാഖ്യാനവും സാഹിത്യ റിപ്പോർട്ടിന്റെ അവതരണവും ക്ലസ്റ്റർ തലത്തിൽ നടന്നു.

3 മുതൽ 7 വരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുകയും, ശീല രൂപികരണം ഉറപ്പാക്കുകയുമാണ് ചെയ്തിരിക്കുന്നത്. 1,2 ക്ലാസ്സുകളിലെ കുട്ടികൾക്ക് പഠനപോഷണ പരിപാടിയുടെ ഭാഗമായി വികസിപ്പിച്ച വയനാകാർഡുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടക്കുന്നത്.

പത്രങ്ങൾ, ബാലപ്രസിദ്ധീകരണങ്ങൾ, ആനുകാലികങ്ങൾ എന്നിവയിലെല്ലാം ഇന്ന് കുട്ടികളുടെ രചനകൾ ഏറെ പ്രാധാന്യത്തോടെ പ്രകാശിതമാക്കുന്നുണ്ട്.ഈ അവസരം നമ്മുടെ വിദ്യാലയങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്.ഇത്തരം പ്രസിദ്ധീകരണങ്ങൾ അവരുടെ വിദ്യാലയത്തിൽ ക്ലാസ്സ് പ.ടി.എ. കളിലും, അസംബ്ലികളിലും അവതരിപ്പിക്കുന്നുമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ  കുട്ടികൾക്കു  മാത്രമല്ല രക്ഷിതാക്കളിലും വായനാശീലം വളർത്തുന്നതിനുപകരിക്കുന്നുമുണ്ട്. ഇപ്പോൾ സ്കൂളുകളിൽ പുസ്തക പരിചയം ഒരിനമായി തന്നെ തീർന്നിരിക്കുന്നു. പിറന്നാൾ ദിനം കുട്ടികൾ മിഠായിക്കുപകരമായി ഒരു പുസ്തകം, ക്ലാസ്സ്  ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന  "എന്റെ പിറന്നാൾ സമ്മാനം" എന്ന്  രേഖപ്പെടുത്തി വയ്ക്കുന്ന പതിവ് ചില സ്കൂളുകളിൽ ഉണ്ട്.
















No comments:

Post a Comment