Pages
▼
GIS Mapping
▼
Wednesday, February 24, 2016
Monday, February 22, 2016
മെട്രിക് മേള
3,4 ക്ലാസ്സുകളിലെ മെട്രിക് അളവുമായി ബന്ധപ്പെട്ട ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ പ്രക്രിയാബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് മെട്രിക് മേള നടത്തിയത്.നീളം, ഭാരം, ഉള്ളളവ്, സമയം എന്നീ നാല് മേഖലകളാണ് മെട്രിക് മേളയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. നാണയം, കറൻസി എന്നിവ ഉപയോഗിക്കാനും ക്രിയ ചെയ്യാനുമുള്ള അവസരങ്ങൾ ഇതു മൂലം ലഭിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ്സിലെ യൂണിറ്റുകളായ രൂപങ്ങൾ ചേരുമ്പോൾ, നേരവും കാലവും, അളന്ന് നോക്കാം, ഭാരം അറിയാം എന്നിവയും നാലാം ക്ലാസ്സിലെ ആനയും ഉറുമ്പും, പലതുള്ളി പെരുവെള്ളം, നാം നാടിനും നാട് നമുക്കും, മുത്തശ്ശി പറഞ്ഞതും ഞാൻ അറിഞ്ഞതും എന്നീ യൂണിറ്റുകളെ ആധാരമാക്കിയാണ് മേള സംഘടിപ്പിച്ചത്.
ഒരേ സമയം ആശയ രൂപികരണത്തിന് തടസ്സം നേരിട്ട പഠിതാക്കൾക്കുള്ള പരിഹാര പ്രവർത്തന മായും കുട്ടികളെ വിലയിരുത്തി ഗ്രേഡ് ചെയ്യുന്നതിനുള്ള യൂണിറ്റ് തല അസസ്മെന്റായും പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. നീളം, ഭാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ മൂന്നാം ക്ലാസ്സിലും, സമയം, ഉള്ളളവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നാലാം ക്ലാസ്സിന്റെ നേതൃത്വത്തിലും നിർമ്മിച്ചു. സ്കൂൾ തല മെട്രിക് മേളകൾ എല്ലാ വിദ്യാലയങ്ങളിലും ഫെബ്രുവരി ആദ്യ ആഴ്ചകളിൽ നടത്തി.
Saturday, February 20, 2016
Wednesday, February 17, 2016
വായനാവസന്തം
നവംബർ 13 ന് തുടങ്ങി ഫെബ്രുവരി 22 മാതൃഭാഷാ ദിനത്തിൽ അവസാനിക്കുന്ന രീതിയിൽ എറണാകുളം ജില്ലയിലെ വായനാവസന്ത പ്രവർത്തനങ്ങൾ ആരംഭിച്ചു.ഇതിൻറെ അടിസ്ഥാനത്തിൽ നടക്കുന്ന സ്കൂൾ തല പ്രവർത്തനങ്ങളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാഗസിൻറെ തൃപ്പൂണിത്തുറ സബ് ജില്ലയിലെ ക്ലസ്റ്റർ തല മത്സരവും വയനാനുഭവങ്ങളും ചിത്രാഖ്യാനവും സാഹിത്യ റിപ്പോർട്ടിന്റെ അവതരണവും ക്ലസ്റ്റർ തലത്തിൽ നടന്നു.
3 മുതൽ 7 വരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുകയും, ശീല രൂപികരണം ഉറപ്പാക്കുകയുമാണ് ചെയ്തിരിക്കുന്നത്. 1,2 ക്ലാസ്സുകളിലെ കുട്ടികൾക്ക് പഠനപോഷണ പരിപാടിയുടെ ഭാഗമായി വികസിപ്പിച്ച വയനാകാർഡുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടക്കുന്നത്.
പത്രങ്ങൾ, ബാലപ്രസിദ്ധീകരണങ്ങൾ, ആനുകാലികങ്ങൾ എന്നിവയിലെല്ലാം ഇന്ന് കുട്ടികളുടെ രചനകൾ ഏറെ പ്രാധാന്യത്തോടെ പ്രകാശിതമാക്കുന്നുണ്ട്.ഈ അവസരം നമ്മുടെ വിദ്യാലയങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്.ഇത്തരം പ്രസിദ്ധീകരണങ്ങൾ അവരുടെ വിദ്യാലയത്തിൽ ക്ലാസ്സ് പ.ടി.എ. കളിലും, അസംബ്ലികളിലും അവതരിപ്പിക്കുന്നുമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കളിലും വായനാശീലം വളർത്തുന്നതിനുപകരിക്കുന്നുമുണ്ട്. ഇപ്പോൾ സ്കൂളുകളിൽ പുസ്തക പരിചയം ഒരിനമായി തന്നെ തീർന്നിരിക്കുന്നു. പിറന്നാൾ ദിനം കുട്ടികൾ മിഠായിക്കുപകരമായി ഒരു പുസ്തകം, ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന "എന്റെ പിറന്നാൾ സമ്മാനം" എന്ന് രേഖപ്പെടുത്തി വയ്ക്കുന്ന പതിവ് ചില സ്കൂളുകളിൽ ഉണ്ട്.
Thursday, February 11, 2016
ബാലശാസ്ത്ര കോൺഗ്രസ്സ്
ബി.ആർ.സി തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ WINGS മായി ബന്ധപ്പെട്ട് യു.പി. ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രാഭിരുചി, കൗതുകം, ജിജ്ഞാസ നിരീക്ഷണ പാടവം എന്നിവ പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ-ക്ലസ്റ്റർ-ബി.ആർ.സി തല പ്രബന്ധാവതരണ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
സ്കൂൾ തല പ്രബന്ധാവതരണം നടത്തിയതിനുശേഷം അതിൽനിന്നും മെച്ചപ്പെട്ട പ്രബന്ധമാണ് ക്ലസ്റ്റർ തല മത്സരത്തിൽ പങ്കെടുപ്പിച്ചത്.തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളെ അടിസ്ഥാനാമാക്കിയാണ് പ്രബന്ധാവതരണം നടത്തിയത്.കുട്ടികളുടെ മോഡലുകൾ, ചാർട്ടുകൾ,ഐ.സി.ടി. സാധ്യത, പരീക്ഷണങ്ങൾ, സർവ്വെ റിപ്പോർട്ട്, എന്നിവ ഉൾപ്പെടുത്തികൊണ്ടുള്ള പ്രബന്ധങ്ങൾ മികവുറ്റതായിരുന്നു.ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഓരോ ക്ലസ്റ്ററിലെയും ഒന്നാം സ്ഥാനം കിട്ടിയ സ്കൂളുകളാണ് ബി.ആർ .സി തല മത്സരത്തിൽ പങ്കെടുത്തത്. 8 ക്ലസ്റ്ററുകളിൽ നിന്നും 8 പ്രബന്ധങ്ങളാണ് ബി.ആർ .സി തലത്തിൽ നടന്നത്.ജി.കെ.എം. യു.പി.എസ് എരൂർ ഒന്നാം സ്ഥാനവും സെന്റ് ഫ്രാൻസിസ് യു.പി.എസ് ആമ്പല്ലൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ജി.കെ.എം. യു.പി.എസ് എരൂർ ജില്ലാതല മത്സരത്തിന് തിരഞ്ഞെടുത്തു.
Monday, February 8, 2016
Tuesday, February 2, 2016
ADAPTATION TRAINING
ഭിന്നശേഷി വിദ്യാർത്ഥികളുടെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ അനുരൂപികരണ സാധ്യതകൾ എന്നിവയിൽ അധ്യാപകർക്ക് ധാരണ വർധിപ്പിക്കുന്നതിനായി യു.പി ഗണിതം,മലയാളം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ പഞ്ചദിന അധ്യാപക പരിശീലനം നടന്നു. ട്രൈ ഔട്ട് അവസരങ്ങൾ, വിശകലനം,അവലോകനം എന്നിങ്ങനെ സമഗ്രമായ പരിശീലനം ആണ് ബി.ആർ.സി തലത്തിൽ നടന്നത്.






