തൃപ്പൂണിത്തുറ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഡയസ്സ് ദിനാചരണം (സെപ്തംബർ 30) തൃപ്പൂണിത്തുറ സെന്റ് മേരീസ് എൽ.പി.എസ് -ൽ വച്ച് സമുചിതമായി നടത്തപ്പെട്ടു.എം.ഐ.എസ് യൂണിറ്റിന്റെ നേത്രത്വത്തിൽ സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ബോധവത്കരണ ക്ലാസ്സും, ഡയസ്സ് ലോഗോ ഉപയോഗിച്ചുള്ള കാർഡ് നിർമ്മാണവും നടത്തി. ഡയസ്സ്, എസ്.എസ്.എ, ആർ.എം.എസ്.എ എന്നിവയുടെ ലോഗോ പരിചയപ്പെടുത്തുകയും എന്താണെന്ന് വിശദമാക്കുകയും ചെയ്തു.
ഡയസ്സ്, എസ്.എസ്.എ, ആർ.എം.എസ്.എ എന്നിവയുടെ ലോഗോ കുട്ടികൾക്ക് നല്കികൊണ്ട് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം നടത്തി. ബി.ആർ.സി യുടെ നേതൃത്വത്തിൽ നിർമ്മിച്ച ഗ്രീറ്റിംഗ് കാർഡ് സീനിയർ അസിസ്റ്റന്റിന് തൃപ്പൂണിത്തുറ ബി.പി.ഒ നല്കികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.കൂടാതെ കുട്ടികൾ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡ് തൃപ്പൂണിത്തുറ ബി.പി.ഒ ശ്രീദേവി ടീച്ചറിന് നല്കി.
യു-ഡയസ്സ് 2015-16 launch ന്റെ ഭാഗമായി ഡയസ്സ് website ൽ നിന്ന് ലഭിച്ച ഡി.സി.എഫ്. description ന്റെ സാമ്പിൾകോപ്പി സ്കൂളിന് നല്കുകയും കഴിഞ്ഞ അധ്യയനവർഷത്തെ ഡി.സി.എഫ് മായി ഒത്തു നോക്കി പോരായ്മകൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ബി.ആർ.സി യിൽ അന്നേ ദിവസം സന്ദർശിച്ച എല്ലാവർക്കും ഡയസ്സ് ഗ്രീറ്റിംഗ് കാർഡ് നല്കി.






No comments:
Post a Comment