Monday, April 11, 2016

തെറാപ്പി സേവനങ്ങൾ

തൃപ്പൂണിത്തുറ ബി.ആർ.സി യിൽ 3 ക്ലസ്റ്ററുകളിലായി ഫിസിയോതെറാപ്പി സെന്റർ പ്രവർത്തിച്ചു വരുന്നു.ചോറ്റാനിക്കര,തൃപ്പൂണിത്തുറ,മരട് എന്നീ  തദ്ദേശസ്വയംഭരണ കേന്ദ്രങ്ങളിൽ നിന്നാണ് ഇവർക്ക് വേണ്ട സഹായങ്ങൾ നല്കി വരുന്നത്.

തൃപ്പൂണിത്തുറ, മരട് എന്നീ കേന്ദ്രങ്ങളിൽ സ്പീച്ച് തെറാപ്പിയും നടത്തി വരുന്നു. 


Tuesday, April 5, 2016

മ്യൂസിക്ക് തെറാപ്പി

തൃപ്പുണിത്തുറ ബി.ആർ.സി യിലെ ഓട്ടിസം പരിശീലന കേന്ദ്രമായ സി.ആർ.ഡി.എ.സി  യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2 ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണവും മ്യൂസിക്ക് തെറാപ്പി വിഭാഗത്തിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു. ശ്രീ ലൂയിസ് അറയ്ക്കത്താഴത്തിന്റെ ധനസഹായത്താലാണ് 2 ലക്ഷം രൂപ ചിലവുവരുന്ന മ്യൂസിക്ക് തെറാപ്പി വിഭാഗം പ്രവർത്തനമാരംഭിച്ചത്.